ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർ ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നത് വിസാനിയമ ലംഘനമാകുമോയെന്ന കാര്യത്തിൽ ദേശീയ തെരഞ്ഞെടൂപ്പ് കമ്മീഷൻ വ്യക്തത തേടി
ന്യൂഡൽഹി: ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർ ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നത് വിസാനിയമ ലംഘനമാകുമോയെന്ന കാര്യത്തിൽ ദേശീയ തെരഞ്ഞെടൂപ്പ് കമ്മീഷൻ വ്യക്തത തേടി.
തെരഞ്ഞെടൂപ്പ് ചട്ടങ്ങളിൽ ഇതുസംബന്ധിച്ച പരാമർശമൊന്നും ഇല്ലാത്തതിനാലാണ് നിയമമന്ത്രാലയത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ ആരാഞ്ഞിരിക്കുന്നത്.
കഴിഞ്ഞ പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്ക്ക് വേണ്ടി നിരവധി ഇന്ത്യൻ വംശജരായ വിദേശികൾ പ്രചാരണത്തിനെത്തിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ദേശീയ തെരഞ്ഞെടൂപ്പ് കമ്മീഷൻ വ്യക്തത തേടിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.