മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വെച്ച് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുകയായിരുന്നു.
വത്തിക്കാൻ സിറ്റി: മദർ തെരേസയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ അര്‍പ്പിക്കുന്ന സമൂഹ ദിവ്യബലിക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം.
നേരത്തെ പീറ്റേഴ്സ് ചത്വരത്തില്‍ മദറിന്‍െറ ഛായാചിത്രം സ്ഥാപിച്ചിരുന്നു. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചടങ്ങില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്യാസിനികള്‍ പങ്കുചേർന്നു.
മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതപ്രവൃത്തികള്‍ നടന്നതായി സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിശുദ്ധയായി പ്രഖ്യാപിക്കാൻ തീരുമാനമായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇക്കാര്യം മാര്‍പാപ്പ പ്രഖ്യാപിച്ചത്. അദ്ഭുതപ്രവൃത്തി നടന്നുവെന്ന സാക്ഷ്യപ്പെടുത്തലിന് 2002ൽ വത്തിക്കാം അംഗീകാരം നൽകിയിരുന്നു. വയറ്റില്‍ അര്‍ബുദം ബാധിച്ച മോണിക്ക ബെസ്റയെന്ന ബംഗാളി ആദിവാസി സ്ത്രീയുടെ രോഗം ഭേദപ്പെടുത്തിയതായിരുന്നു ഒന്ന്. മദറിന്‍െറ പ്രാര്‍ഥനയിലൂടെ രോഗം ഭേദപ്പെട്ടതായി പിന്നീട് ബ്രസീലില്‍നിന്ന് സാക്ഷ്യപ്പെടുത്തലുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.