കൊളംബോ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ദ്വൈവാര്‍ഷിക ആഗോള സമ്മേളനത്തിന് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ തുടക്കം. നിഗോംബോയിലെ ജെറ്റ്വിങ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലാണ് സമ്മേളനം. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയുള്ള ആറു റീജ്യണുകളിലെ 37 പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കുചേരുന്നുണ്ട്.
നവംബർ 13 വരെയാണ് സമ്മേളനം. വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സമ്മേളനത്തിന്റെ ഭാഗമാണ്. ‘വേള്‍ഡ് വൈഡ് മലയാളി ചേംബര്‍ ഓഫ് കൊമേഴ്സി’ന്റെ ഉദ്ഘാടനവും വർഷാവർഷം കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവാസി മലയാളി സംഗമത്തിന്റെ രൂപരേഖ തയ്യാറാക്കലും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
കേരളത്തില്‍ ആരംഭിക്കാനിരിക്കുന്ന ‘വേള്‍ഡ് മലയാളി സെന്റര്‍’, ‘മലയാളി ഹിസ്റ്ററി മ്യൂസിയം’തുടങ്ങിയ സംരംഭങ്ങളെ സംബന്ധിച്ച തീരുമാനവും സമ്മേളനത്തിൽ കൈക്കൊള്ളും. 1995 ജൂലായ് മൂന്നിന് നിലവിൽ വന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള മലയാളികൾക്കിടയിലെ പ്രധാനപ്പെട്ട സംഘടനകളിൽ ഒന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.