
ബംഗളൂരു: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ സിയോമി ഇന്ത്യയിലെ ആദ്യ ഓഫ് ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നു. ബംഗളൂരു വൈറ്റ് ഫീല്‍ഡിലാണ് സ്റ്റോര്‍ തുടങ്ങുന്നത്. ഈ മാസം 20 മുതല്‍ സ്റ്റോര്‍ തുറന്ന് പ്രവര്‍ത്തിക്കും. ഉപയോക്താക്കളിലേക്ക് നേരിട്ട് എത്തുക എന്ന ലക്ഷ്യത്തോടെയാണ് സിയോമി ബംഗളൂരുവില്‍ സ്റ്റോര്‍ തുറക്കുന്നത്.
എംഐ 5, റെഡ്മി നോട്ട് 4 തുടങ്ങി സിയോമിയുടെ എല്ലാ ഫോണുകളും ബംഗളൂരുവിലെ സ്റ്റോറില്‍ നിന്നും ലഭ്യമാകുമെന്ന് സിയോമി ഇന്ത്യ വൈസ് പ്രസിഡന്റ് മനു ജെയിന് അറിയിച്ചു. മാത്രവുമല്ല മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും കമ്പനി ഉടന്‍ തന്നെ സ്റ്റോറുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കകം 100 സ്റ്റോറുകള്‍ ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സിയോമിയുടെ വിപണനം ഇന്ത്യയില്‍ ഇതുവരെ ഓണ്‍ ലൈനായി മാത്രമാണ് നടന്നിരുന്നത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാന്‍ സിയോമിയെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സ്മാര്‍ട്ട്ഫോണ്‍ വിതരണശൃംഖലയാണ് സിയോമിയുടേത്്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.