സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂവെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: വര്‍ധിച്ച് വരുന്ന വാഹന പെരുപ്പവും ഗതാഗത കുരുക്കും ഒഴിവാക്കാനായി വാഹന രജിസ്ട്രേഷന് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താനൊരുങ്ങുന്നു. സ്വന്തമായി പാര്‍ക്കിംഗ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയുള്ളൂവെന്ന് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ശൗചാലയ ആപ്പിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിംല മുനിസിപ്പാലിറ്റിയില്‍ വാഹന രജിസ്ട്രേഷന് പാര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി 2015 ല്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ പ്രധാനമായും നഗരപ്രദേശങ്ങളിലെ ഫല്‍റ്റുകള്‍ക്കും, കെട്ടിടങ്ങള്‍ക്കുമെല്ലാം കീഴെ റോഡ് സൈഡില്‍ വാഹനം നിര്‍ത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുന്നത് പൂര്‍ണമായും തടയാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
വാഹന സുരക്ഷ കര്‍ശനമാക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലും കഴിഞ്ഞ ആഗസ്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഇതുവരെ പാസാക്കാനായിരുന്നില്ല. ഭാവിയില്‍ ശൗചാലയ സൗകര്യമില്ലാത്ത കെട്ടിടങ്ങള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ലെന്നും ശൗചാലയ ആപ്പ് ഉ്ദഘാടനം ചെയ്ത് വെങ്കയ്യ നായിഡു പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
whoah this weblog is wonderful i like studying your articles.
Stay up the great work! You recognize, lots of people are searching
round for this information, you could help them
greatly.