Currency

റിസോഴ്‌സ് സാറ്റ്2എ ഇന്ന് വിക്ഷേപിക്കും

സ്വന്തം ലേഖകന്‍Wednesday, December 7, 2016 10:38 am

1,235 കിലോഗ്രാം ഭാരമാണ് റിസോഴ്‌സ് സാറ്റ്2എയ്ക്കുള്ളത്. വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ 827 കിലോമീറ്ററിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ പിഎസ്എല്‍വിക്ക് എത്തിക്കാനാകും. റിസോഴ്‌സ് സാറ്റ്2എ ഉപഗ്രഹത്തിന് അഞ്ച് വര്‍ഷം കാലാവധിയാണുള്ളത്.

ചെന്നൈ: ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ്2എ ഇന്ന് വിക്ഷേപിക്കും. പിഎസ്എല്‍വി ഉപയോഗിച്ചുള്ള 38ാമത് വിക്ഷേപണത്തിനാണ് ഐഎസ്ആര്‍ഒ തയാറെടുക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നും രാവിലെ 10.24നാണ് വിക്ഷപണം.

1,235 കിലോഗ്രാം ഭാരമാണ് റിസോഴ്‌സ് സാറ്റ്2എയ്ക്കുള്ളത്. വിക്ഷേപിച്ച് 18 മിനിറ്റിനുള്ളില്‍ 827 കിലോമീറ്ററിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ പിഎസ്എല്‍വിക്ക് എത്തിക്കാനാകും. റിസോഴ്‌സ് സാറ്റ്2എ ഉപഗ്രഹത്തിന് അഞ്ച് വര്‍ഷം കാലാവധിയാണുള്ളത്. റിസോഴ്‌സ് സാറ്റ്1, റിസോഴ്‌സ് സാറ്റ്2 എന്നി ഉപഗ്രഹങ്ങളുടെ വിജയത്തിന് ശേഷം ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് റിസോഴ്‌സ് സാറ്റ്2എ.

ഹൈ റെസലുഷന്‍ ലിനിയര്‍ സെല്‍ഫ് കാമറ, മീഡിയം റെസലുഷന്‍ എല്‍ഐഎസ്എസ്3 കാമറ, സെന്‍സര്‍ കാമറകള്‍ എന്നിവ റിസോഴ്‌സാറ്റ്2എയില്‍ ക്രമികരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x