Currency

നോട്ടുക്ഷാമം, ഇടപാടുകളില്‍ സൈ്വപ്പിങ് തരംഗവുമായി കേരളം സ്മാര്‍ട്ടാകുന്നു

സ്വന്തം ലേഖകന്‍Tuesday, November 22, 2016 11:00 am

നോട്ട് അസാധുവാക്കിയതിനുശേഷമുളള 10 ദിവസത്തിനിടെ, ഡെബിറ്റ്‌ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള കച്ചവടം വര്‍ധിച്ചത് 400 ശതമാനംവരെ. കച്ചവടസ്ഥാപനങ്ങളില്‍ ഇതിനായി ഉപയോഗിക്കുന്ന കാര്‍ഡ് സൈ്വപ്പിങ് മെഷീന്‍ (പോയന്റ് ഓഫ് സെയില്‍ പി.ഒ.എസ്.) യന്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ കുത്തനെകൂടി.

 

തിരുവനന്തപുരം: നോട്ടുക്ഷാമത്തെ നേരിടാന്‍ ഇടപാടുകള്‍ കാര്‍ഡുകളിലൂടെയാക്കി കേരളം സ്മാര്‍ട്ടാകുന്നു. നോട്ട് അസാധുവാക്കിയതിനുശേഷമുളള 10 ദിവസത്തിനിടെ, ഡെബിറ്റ്‌ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള കച്ചവടം വര്‍ധിച്ചത് 400 ശതമാനംവരെ. കച്ചവടസ്ഥാപനങ്ങളില്‍ ഇതിനായി ഉപയോഗിക്കുന്ന കാര്‍ഡ് സൈ്വപ്പിങ് മെഷീന്‍ (പോയന്റ് ഓഫ് സെയില്‍ പി.ഒ.എസ്.) യന്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ കുത്തനെ കൂടി. മൂന്നിരട്ടിയോളമാണ് വര്‍ധന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ദിവസേനെ നൂറിലേറെ അപേക്ഷകളാണ് പി.ഒ.എസ്. യന്ത്രങ്ങള്‍ക്കായി ലഭിക്കുന്നത്. ഇതുവരെ 600ഓളം അപേക്ഷകള്‍ കിട്ടി. എറണാകുളത്ത് നിന്നാണ് ഏറ്റവും കൂടുതല്‍. 100 പേര്‍. ഭൂരിപക്ഷവും ചെറുകിട കച്ചവടക്കാര്‍. സംസ്ഥാനത്ത് 60,000ത്തോളം വ്യാപാരസ്ഥാപനങ്ങളില്‍ ഇപ്പോള്‍ത്തന്നെ വിവിധ ബാങ്കുകളുടെ പി.ഒ.എസ്. ഉണ്ട്.

അപേക്ഷകള്‍ കുന്നുകൂടിയതോടെ ആവശ്യത്തിന് യന്ത്രം എത്തിക്കാന്‍ ബാങ്കുകളും ബുദ്ധിമുട്ടുന്നു. പി.ഒ.എസ്. വഴിയുള്ള ഓരോ ഇടപാടിനും ശരാശരി ഒരു ശതമാനം ബാങ്കുകള്‍ക്ക് നല്‍കണം. മാത്രമല്ല, മെഷീനുവേണ്ടിയുള്ള ചെലവുകളുമുണ്ട്. ഇതുമൂലമാണ് പല വ്യാപാരികളും ഇതുവരെ ഇതിനോട് വിമുഖത കാട്ടിയിരുന്നത്. എന്നാല്‍, നോട്ടുക്ഷാമം വന്നതോെട, ഇത്തരം ഇടപാടുകളോട് വിമുഖത പ്രകടിപ്പിച്ചിരുന്ന വലിയൊരു വിഭാഗം സാധാരണക്കാരും സൈ്വപ്പിങ് ലോകത്തെത്തിയതായി ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.

* ഇന്റര്‍നെറ്റിലൂടെയുള്ള വ്യാപാരത്തിലും വര്‍ധന. *നോട്ട് പിന്‍വലിച്ചതിനുശേഷം ആദ്യ മൂന്ന് ദിവസങ്ങളില്‍ എസ്.ബി.ഐ.യില്‍ മാത്രം ഇന്റര്‍നെറ്റ് വഴി നടന്ന ഇടപാട് ഒന്നര ലക്ഷം കോടി രൂപയുടേത്. * ഈ ദിവസങ്ങളില്‍ നടന്നത് 1.75 കോടി ഇടപാടുകള്‍. * ഗിഫ്റ്റ് വൗച്ചറുകളും പേ.ടി.എം. വാലറ്റും ഉപയോഗിച്ചുള്ള വില്പനയിലും കുതിപ്പ് * സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് മുഖേനയുള്ള വില്പന കുത്തനെ കൂടി. * ക്രഡിറ്റ്‌ഡെബിറ്റ് കാര്‍ഡ് മുഖേന ശരാശരി 45 ശതമാനം മാത്രം ബിസിനസ്സ് നടന്നിരുന്ന കോഴിക്കോട്ടെ മാളുകളില്‍ ഇപ്പോള്‍ വില്പന 80 ശതമാനം. കൂടുതലും ഭക്ഷ്യവസ്തുക്കളുടെ വില്പന. * കോഴിക്കോട്ടെ പ്രമുഖ മൊത്ത മരുന്നു വില്പനകേന്ദ്രത്തില്‍ സ്വൈപ്പിങ് യന്ത്രമില്ലാത്തതിനാല്‍ കച്ചവടം 40 ശതമാനം കുറഞ്ഞു. * സ്വൈപ്പിങ് വര്‍ധിച്ചതോടെ നെറ്റ്വര്‍ക്കിലും തകരാര്‍. പതിവ് ഇടപാടുകാരെ പിന്നീട് പണമടയ്ക്കാന്‍ അനുവദിക്കുകയാണെന്ന് തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.എ.സലിം.

കേരളത്തില്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഒരുമാസത്തെ പി.ഒ.എസ്. ഇടപാട് ഏതാണ്ട് 1,300 കോടി രൂപയുടേതാണ്. ഡെബിറ്റ് കാര്‍ഡ് മുഖേനയുള്ളത് 100 കോടി രൂപയോളവും. മൊത്തം 1,400 കോടി രൂപയുടെ ഇടപാട്. രാജ്യത്ത് ആകെ നടക്കുന്നതിന്റെ അഞ്ച് ശതമാനം. നോട്ട് അസാധുവാക്കിയതോെട നവംബറിലെ വ്യാപാരം 4,000 കോടി രൂപയുടെയെങ്കിലുമായി ഉയരുമെന്ന് വിലയിരുത്തല്‍. റിസര്‍വ് ബാങ്കിന്റെ ആഗസ്തിലെ കണക്കനുസരിച്ച് രാജ്യത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിലായി 14.62 ലക്ഷം പി.ഒ.എസ്. മെഷീനുകള്‍. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഒരു മാസത്തെ പി.ഒ.എസ്. ഇടപാട് 25,748 കോടി രൂപയുടേത്. ഡെബിറ്റ് കാര്‍ഡ് വഴി 1,837 കോടി രൂപയുടെ ഇടപാടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “നോട്ടുക്ഷാമം, ഇടപാടുകളില്‍ സൈ്വപ്പിങ് തരംഗവുമായി കേരളം സ്മാര്‍ട്ടാകുന്നു”

Comments are closed.

Top
x