തിരുവനന്തപുരം/ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏറെയും കേരളത്തിലെന്ന് റിപ്പോർട്ട്. 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 9 എണ്ണവും കേരളത്തിലാണെന്ന് ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസറിന്റെ അട്രാക്ഷന്‍സ് ട്രെന്‍ഡ് ഇന്‍ഡക്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ശരത്കാലത്തില്‍ പ്രസ്തുത കേന്ദ്രങ്ങളിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിലാണ് കേരളം മുന്നിട്ട് നിൽക്കുന്നത്.
അതിരപ്പള്ളി വെള്ളച്ചാട്ടം, വയനാട്ടിലെ ബാണാസുരസാഗര്‍, തേക്കടി പെരിയാര്‍ തടാകം, വാഗമണ്‍, മാട്ടുപ്പെട്ടി ഡാം, കോവളം ബീച്ച്, കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം, കൊച്ചിയിലെ ചെറായി ബീച്ച്, കല്‍പ്പറ്റയിലെ ചെമ്പറ പീക് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഇവയിൽ പ്രധാനം. ലോകത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ അതിരപ്പിള്ളി നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗോവയിലെ അര്‍പോര സാറ്റര്‍ഡേ നൈറ്റ് മാര്‍ക്കറ്റ്, സിക്കിം ഗാങ്ടോക്കിലെ നാഥുല ചുരം, മഹാരാഷ്ട്ര കാണ്ട്ലയിലെ ലോഹ്ഘട്ട് കോട്ട, ന്യൂദല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍, ഗോവ പോണ്ടായിലെ സഹാകരി സ്പൈസ് ഫാം, ആന്ധ്രയിലെ സാന്‍ കഡാപ ഗണ്ടികോട്ട ഫോര്‍ട്ട് എന്നിവയാണ്എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ മറ്റു പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസ്.
അതിരപ്പിള്ളിയില്‍ പ്രതിവർഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ 507 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തേക്കടി വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 115 ശതമാനവും സൂചിപ്പാറ വെള്ളച്ചാട്ടം സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 107 ശതമാനവും വർധന പ്രതിവർഷം ഉണ്ടാകുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.