Currency

15-മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചു

സ്വന്തം ലേഖകൻSaturday, September 5, 2020 1:53 pm
15-Garshom-awards-postponed

ബാംഗ്ലൂർ: കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15-മത് ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചു. ഒക്ടോബർ 3 നു ആസ്ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്. പുരസ്കാരദാനച്ചടങ്ങിനോടനുബന്ധിച്ചു നടത്താനിരുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസും മാറ്റിവച്ചിട്ടുണ്ട്.  പുതുക്കിയ തീയതിയും സ്ഥലവും സംബന്ധിച്ച അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നു ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ അറിയിച്ചു.

ആസ്ട്രേലിയയിലെ എന്റെ കേരളം സംഘടനയാണ് 15 – മത് ഗർഷോം രാജ്യാന്തര പുരസ്കാരദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്. 

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.

15th Garshom Award presentation ceremony postponed due to COVID-19 situation. Ente Keralam Australia 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x