എല്ലാ പുറങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിറഞ്ഞുനില്‍ക്കുന്ന രീതിയിലാണ് ഇത്തവണത്തെ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 12 മാസവും 12 പുറങ്ങളിലായി മോദിയുടെ ചിത്രവും അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളുടെ സന്ദേശവും അടങ്ങുന്നതാണ് കലണ്ടര്‍.
ന്യൂഡല്‍ഹി: 2017ലെ കേന്ദ്ര സര്‍ക്കാരിന്റെ കലണ്ടര്‍ പുറത്തിറങ്ങി. എല്ലാ പുറങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിറഞ്ഞുനില്‍ക്കുന്ന രീതിയിലാണ് ഇത്തവണത്തെ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. 12 മാസവും 12 പുറങ്ങളിലായി മോദിയുടെ ചിത്രവും അതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളുടെ സന്ദേശവും അടങ്ങുന്നതാണ് കലണ്ടര്‍.
യുവതയ്‌ക്കൊപ്പം മോദി നില്‍ക്കുന്ന ജനുവരി മാസത്തെ കലണ്ടര്‍ സ്‌കില്‍ ഇന്ത്യയെ സൂചിപ്പിക്കുന്നു. സോളാര്‍ വൈദ്യുതിയാണ് ജൂലായ് മാസത്തെ പ്രത്യേകത. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി എം വെങ്കയ്യ നായ്ഡു വ്യാഴാഴ്ചയാണ് കലണ്ടര്‍ പുറത്തിറക്കിയത്. ചടങ്ങില്‍ ഡിജിറ്റല്‍ കലണ്ടര്‍ ആപ്പും പുറത്തിറക്കി. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ 100 ദിവസം നീണ്ടുനില്‍ക്കുന്ന സദ്ഭരണ കാമ്പയിന് തുടക്കം കുറിക്കുമെന്ന് വെങ്കയ്യ നായ്ഡു പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I am regular reader, how are you everybody? This piece of writing posted at this web site is genuinely fastidious.