
ബംഗളൂരു: വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി. 41 പ്രത്യേക സര്‍വീസുകള്‍ നടത്തും. മൂന്നു ദിവസങ്ങളിലായി നടത്തുന്ന പ്രത്യേക സര്‍വീസില്‍ 35 എണ്ണം ബംഗളൂരുവില്‍ നിന്നും ആറെണ്ണം മൈസൂരുവില്‍ നിന്നുമാണ്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷനില്‍ നിന്നും ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍ നിന്നുമാകും പ്രത്യേകബസുകള്‍ സര്‍വീസ് ആരംഭിക്കുക. കണ്ണൂര്‍, മാഹി, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, മൂന്നാര്‍, കുമിളി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഇവയിലെ റിസര്‍വേഷന്‍ ആരംഭിച്ചു. വിഷു അവധിക്കുശേഷം തിരിച്ച് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
യാത്രാത്തിരക്ക് കണക്കിലെടുത്ത് രണ്ടു ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 24 പ്രത്യേക സര്‍വീസുകള്‍ കേരള ആര്‍.ടി.സി.യും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യേക സര്‍വീസുകള്‍:
ബംഗളൂരു – എറണാകുളം: രാത്രി 7.38, 9.12, 9.20, 9.30 (വോള്‍വൊ)
ബംഗളൂരു – കോട്ടയം: വൈകിട്ട് 6.10, 7.38, 7.44 (വോള്‍വൊ)
ബംഗളൂരു – തൃശ്ശൂര്‍: വൈകിട്ട് 6.10, 8.10, 9.14, 9.34, 9.40, 9.45 (വോള്‍വൊ)
ബംഗളൂരു – പാലക്കാട്: രാത്രി 9.53, 9.55, 10.10 (വോള്‍വൊ)
ബംഗളൂരു – കോഴിക്കോട്: രാത്രി 9.45, 9.50 (വോള്‍വൊ), 9.18 (എ.സി. സ്ലീപ്പര്‍), 9.01, 9.20 (രാജഹംസ)
ബംഗളൂരു – കണ്ണൂര്‍: രാത്രി 9.40, 9.41, 9.46, 9.50 (വോള്‍വൊ), 9.48 (എ.സി. സ്ലീപ്പര്‍), 9.04, 9.05, 9.10, 9.30, 9.32, 9.34 (രാജഹംസ)
ബംഗളൂരു – മാഹി: രാത്രി 8.40 (രാജഹംസ)
ബംഗളൂരു – മൂന്നാര്‍: 9.08 (രാജഹംസ)
ബംഗളൂരു – കുമിളി: 8.40 (രാജഹംസ)
മൈസൂരു – എറണാകുളം: 6.35, 7.27 (വോള്‍വൊ)
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.