
ന്യൂഡല്‍ഹി: വിദേശ ജയിലുകളിലായി 8189 ഇന്ത്യക്കാര്‍ തടവനുഭവിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. സൗദി അറേബ്യയിലെ ജയിലിലാണ് കൂടുതല്‍ ഇന്ത്യക്കാരുള്ളത്. 1811 പേര്‍. സാമ്പത്തിക ക്രമക്കേടുകള്‍ക്കടക്കം വിവിധ കേസുകളില്‍ 1392 ഇന്ത്യക്കാരാണ് യുഎഇയില്‍ ജയിലുള്ളതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
മദ്യപാനം, വാഹനാപകടങ്ങള്‍, കളവ്, വഞ്ചന, മയക്കുമരുന്നിന്റെ ഉപയോഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളുടെ കേസുകളില്‍പ്പെട്ടവരാണ് സൗദി ജയിലുകളിലുള്ളത്. അതേസമയം ശിക്ഷക്കു വിധിക്കപ്പെട്ടവരെ കൈമാറ്റം ചെയ്യാന്‍ 31 രാജ്യങ്ങളുമായി കരാറില്‍ ഏര്‍പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.