കുടിവെള്ളകുപ്പികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുമിഞ്ഞുകൂടുന്നത് തടയാന്‍ പുതിയ പദ്ധതി. കുപ്പികള്‍ പൊടിച്ച് ഇല്ലാതാക്കാനാണ് പുതിയ തീരുമാനം. ഇതിനായി സ്റ്റേഷനുകളില്‍ മെഷീനുകള്‍ സ്ഥാപിക്കും. എവണ്‍ കാറ്റഗറിയിലുള്ള സ്റ്റേഷനുകളിലാണ് 'പൊടിയന്ത്രങ്ങള്‍' ആദ്യം സ്ഥാപിക്കുക.
തിരുവനന്തപുരം: കുടിവെള്ളകുപ്പികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുമിഞ്ഞുകൂടുന്നത് തടയാന്‍ പുതിയ പദ്ധതി. കുപ്പികള്‍ പൊടിച്ച് ഇല്ലാതാക്കാനാണ് പുതിയ തീരുമാനം. ഇതിനായി സ്റ്റേഷനുകളില്‍ മെഷീനുകള്‍ സ്ഥാപിക്കും. എവണ്‍ കാറ്റഗറിയിലുള്ള സ്റ്റേഷനുകളിലാണ് ‘പൊടിയന്ത്രങ്ങള്‍’ ആദ്യം സ്ഥാപിക്കുക. പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിനു പുറമെ, ഉപയോഗിച്ച കുപ്പികള്‍ വീണ്ടും വെള്ളം നിറച്ച് വില്പനക്കെത്തിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ സ്റ്റേഷനുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് ഐ.ആര്.സി.ടി.സി നേരത്തേ ശിപാര്‍ശ നല്‍കിയിരുന്നു. 332 എ കാറ്റഗറി സ്റ്റേഷനിലും 69 എവണ്‍ കാറ്റഗറി സ്റ്റേഷനിലുമടക്കം സര്‍വേയും നടത്തിയിരുന്നു.
സ്റ്റേഷനുകളില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ബദല്‍ സംവിധാനവും റെയില്‍വേ ഏര്‍പ്പെടുത്തുന്നുണ്ട്.കാശിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന മെഷീനുകളും (ഓട്ടോമാറ്റിക് വാട്ടര്‍ വെന്‍ഡിങ് മെഷീന്) സജ്ജമാക്കും. ഒരു ലിറ്റര്‍ വെള്ളത്തിന് അഞ്ചുരൂപ നല്കിയാല് മതി. യാത്രക്കാരന് തന്നെ ബോട്ടില്‍ കരുതണം. തിരുവനന്തപുരം, കൊല്ലം, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, തൃശൂര്‍ ഉള്‍പ്പെടെയുള്ള 17 റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതി ടെന്‍ഡര്‍ നടപടികളിലാണ്.
പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) പഠനപ്രകാരം 2011ല്‍ 8,000 കോടിയാണ് കുപ്പിവെള്ളത്തിന്റെ വാര്‍ഷിക വിറ്റുവരവ്. 2015ല്‍ ഇത് 15,000 കോടി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നല്ലൊരു പങ്കും റെയില്‍വേ യാത്രക്കാരാണ് ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
If some one wishes to be updated with newest technologies therefore he must be pay a visit this web site and be up to date every day.
It’s not my first time to visit this web site, i am browsing this
website dailly and obtain good information from here daily.