Currency

നോട്ട് പിന്‍വലിക്കല്‍: ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി

സ്വന്തം ലേഖകന്‍Monday, December 19, 2016 11:39 am

രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ. ഇതില്‍ 76 കോടി രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്നതിന് ശേഷം 586 റെയ്ഡുകളാണ് രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയത്.

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കില്‍ തീരുമാനം നിലവില്‍ വന്നതിന് ശേഷം രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി രൂപ. ഇതില്‍ 76 കോടി രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്നതിന് ശേഷം 586 റെയ്ഡുകളാണ് രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയത്.

ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തിരിക്കുന്നത് ചെന്നൈയില്‍ നിന്നാണ്. ഒരു റെയ്ഡില്‍ മാത്രം ചെന്നൈയില്‍ നിന്ന് 100 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ആകെ പിടിച്ചെടുത്ത പണം 140 കോടി രൂപയാണ്. ഇതിന് പുറമേ 56 കോടിയുടെ സ്വര്‍ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ അഭിഭാഷകന്റെ വീട്ടില്‍ നിന്നും 14 കോടി രൂപ ആദായ നികുതി വകുപ്പ് പണമായി പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഇയാളുടെ അക്കൗണ്ടുകളില്‍ നിന്ന് 19 കോടിയുടെ കള്ളപ്പണ നിക്ഷേപവും ആദായ നികുതി വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുട പൂനെ ബ്രാഞ്ചില്‍ നിന്നും 9 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതില്‍ 8 കോടിയും പുതിയ 2000 രൂപയുടെ നോട്ടുകളാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ കൂടി സഹായത്തോടെയാണ് പൂനയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ബാങ്കിലെ മറ്റ് അക്കൗണ്ടുകളില്‍ പിന്നീട് നടത്തിയ പരിശോധയില്‍ 94.50 ലക്ഷവും പിടിച്ചെടുത്തു. ഇതില്‍ 84 ലക്ഷവും 2000 രൂപയുടെ പുതിയ നോട്ടുകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “നോട്ട് പിന്‍വലിക്കല്‍: ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 2,900 കോടി”

  1. My brother suggested I might like this website. He was entirely
    right. This post truly made my day. You cann’t imagine simply how much
    time I had spent for this info! Thanks!

  2. Vaughn says:

    Hey I am so happy I found your webpage,
    I really found you by accident, while I was researching on Digg for
    something else, Anyhow I am here now and would just like to say thanks for
    a remarkable post and a all round interesting blog (I also
    love the theme/design), I don’t have time to browse it all at the moment
    but I have book-marked it and also added in your RSS feeds, so when I have time I will be back to read a great
    deal more, Please do keep up the awesome job.

  3. Tobias says:

    Wow, that’s what I was looking for, what a material!
    existing here at this weblog, thanks admin of this website.

  4. Amazing! This blog looks exactly like my old one!
    It’s on a completely different topic but it has pretty much
    the same layout and design. Excellent choice of colors!

Comments are closed.

Top
x