ഒമാന്റെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ സര്‍വിസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലുടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയാണെന്നും ടിക്കറ്റ് വില്പന വൈകാതെ ആരംഭിക്കുമെന്നും സലാം എയര്‍ അധികൃതര്‍ അറിയിച്ചു.
മസ്കറ്റ്: ഒമാന്റെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയര്‍ സര്‍വിസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലുടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയാണെന്നും ടിക്കറ്റ് വില്പന വൈകാതെ ആരംഭിക്കുമെന്നും സലാം എയര്‍ അധികൃതര്‍ അറിയിച്ചു. സര്‍വിസ് ആരംഭിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കും. സ്വദേശികള്‍ക്ക് ഒപ്പം വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് സലാം എയറിന്റെ വരവുകാത്തിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ മസ്കറ്റില്‍ സലാലയിലേക്ക് നാലു പ്രതിദിന സര്‍വിസുകളായിരിക്കും കമ്പനി നടത്തുക. ഒപ്പം ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സര്‍വിസുകളും ഉണ്ടാകും. കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് കമ്പനി അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. 15 റിയാല്‍ മുതലാകും സലാം എയറിന്റെ ടിക്കറ്റ് നിരക്കുകള്‍. ബുക് ചെയ്യുന്ന തീയതി, യാത്രക്കാരുടെ തിരക്ക് തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്ത് മാത്രമാകും കുറഞ്ഞ നിരക്ക് ലഭിക്കുക.
ഇക്കോണമി സീറ്റുകള്‍ മാത്രമുണ്ടാകുന്ന വിമാനത്തില്‍ ലഗേജുകളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിരക്കുകളടക്കം ഏര്‍പ്പെടുത്തുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. വര്‍ധിക്കുന്ന വിമാനയാത്രികരുടെ എണ്ണം കണക്കിലെടുത്താണ് ബജറ്റ് വിമാന കമ്പനിക്ക് രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. മസ്കറ്റ് നാഷനല്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ് കമ്പനിയുടെ കീഴിലുള്ള സലാം എയറിന് ഈ വര്‍ഷം ആദ്യത്തിലാണ് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ മൂന്ന് എയര്‍ബസ് എ320 വിമാനങ്ങളാണ് സര്‍വിസ് നടത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m extremely impressed with your writing skills as well as with the layout on your weblog.
Is this a paid theme or did you modify it yourself?
Anyway keep up the excellent quality writing, it
is rare to see a great blog like this one today.
I really like your blog.. very nice colors & theme. Did you make this website yourself or did you hire someone
to do it for you? Plz answer back as I’m looking to create my own blog and would like to know where u got this from.
appreciate it