മസ്‌കത്ത്: സലാലയിലേക്ക് ഈ മാസം 28 മുതല്‍ സൊഹാര്‍ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് സര്‍വിസ് ആരംഭിക്കുമെന്ന് സലാം എയര്‍ അറിയിച്ചു. സര്‍വിസ് വിപുലീകരണത്തിന്റെ ഭാഗമായ സീസണല്‍ റൂട്ടുകളില്‍ സൊഹാറിനെയും ഉള്‍പ്പെടുത്തിയതായി സലാം എയര്‍ ട്വിറ്ററിഇ കൂടിയാണ് അറിയിച്ചത്.
ആഴ്ചയില്‍ മൂന്നു സര്‍വിസുകളാണ് നടത്തുക. ഒരു വശത്തേക്കുള്ള ടിക്കറ്റുകള്‍ക്ക് 12 റിയാല്‍ മുതലാണ് നിരക്കുകള്‍. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം മൂന്നിന് സലാലയില്‍നിന്ന് പുറപ്പെടുന്ന വിമാനം 4.50ന് സൊഹാറില്‍ എത്തും. തിരിച്ച് 5.30ന് പുറപ്പെടുന്ന വിമാനം 7.20ന് സലാലയിലെത്തും.
2014 നവംബറില്‍ ഉദ്ഘാടനം ചെയ്തതാണ് സൊഹാര്‍ വിമാനത്താവളം. നേരത്തെ മസ്‌കത്തില്‍ നിന്ന് ഒമാന്‍ എയര്‍ ഇവിടേക്ക് സര്‍വിസ് നടത്തിയിരുന്നെങ്കിലും ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ജൂണില്‍ നിര്‍ത്തിയിരുന്നു. ഒമാനില്‍ പോക്കറ്റ് ചോരാതെയുള്ള ബദല്‍ വിമാനയാത്ര സൗകര്യമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.