Currency

കേരളത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ സലാം എയര്‍

സ്വന്തം ലേഖകന്‍Thursday, December 20, 2018 3:25 pm

മസ്‌കത്ത്: കേരളത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സലാം എയര്‍. കൊച്ചിയിലേക്കും ദക്ഷിണേന്ത്യയിലെ മറ്റു സെക്ടറുകളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഒമാന്റെ പ്രഥമ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഹമദ് വ്യക്തമാക്കി.

ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നും മുഹമ്മദ് അഹമദ് വ്യക്തമാക്കി. എന്നാല്‍, സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്ന തീയതിയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ വിദേശ വിമാന കമ്പനികള്‍ക്ക് നിലവില്‍ അനുവദിക്കുന്നില്ല. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വിദേശ വിമാനങ്ങള്‍ക്ക് കൂടി തുറക്കുന്ന സാഹചര്യത്തില്‍ സലാം എയര്‍ മുഖ്യ പരിഗണന നല്‍കുമെന്നും മുഹമ്മദ് അഹമദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x