Currency

സലാം എയര്‍ സെപ്തംബര്‍ മുതല്‍ മസ്‌കത്ത്- അബുദാബി സര്‍വീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Friday, August 30, 2019 4:20 pm

മസ്‌കത്ത്: സലാം എയര്‍ സെപ്തംബര്‍ പത്തു മുതല്‍ അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ചൊവ്വ, ബുധന്‍, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ നാലു ദിവസമാകും മസ്‌കത്ത്- അബുദാബി സര്‍വീസുകള്‍. 29 റിയാലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.

നിലവില്‍ മസ്‌കത്ത്, സലാല, സുഹാര്‍, ദുബായ്, ജിദ്ദ, കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍കോട്ട്, ശിറാസ്, ദാക്ക, കാട്ട്മണ്ഡു, അലക്സാണ്ട്രിയ, റിയാദ്, കുവൈത്ത്, ടെഹ്റാന്‍, ഇസ്താംബൂള്‍ എന്നിവിടങ്ങളിലേക്ക് സലാം എയര്‍ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x