വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും മാനസിക പിന്തുണയും നല്‍കുകയാണ് കൗണ്‍സിലര്‍മാരുടെ ദൗത്യം. ഒമാനിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനായി ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി തഷ്‌നത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ പത്തുവരെ സൗജന്യ കൗണ്‍സലിങ് സേവനങ്ങള്‍ ലഭ്യമാണ്.
മസ്‌കത്ത്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.എസ്.ഇയുടെ പരീക്ഷാനന്തര കൗണ്‍സലിങ് സേവനങ്ങള്‍ ജൂണ്‍ 11 വരെ ലഭ്യമാകും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും മാനസിക പിന്തുണയും നല്‍കുകയാണ് കൗണ്‍സിലര്‍മാരുടെ ദൗത്യം.
ഒമാനിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനായി ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി തഷ്‌നത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ പത്തുവരെ സൗജന്യ കൗണ്‍സലിങ് സേവനങ്ങള്‍ ലഭ്യമാണ്. isdoman@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 99432243 എന്ന നമ്പറിലോ കൗണ്‍സലിങ് സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.