Currency

റെയില്‍വേ നഷ്ടപരിഹാരത്തുക വർധിപ്പിച്ചു

സ്വന്തം ലേഖകൻTuesday, December 27, 2016 10:12 am

നാലു ലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കിയാണ് നഷ്ടപരിഹാര തുക ഉയർത്തിയിരിക്കുന്നത്. അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്കോ അവയവങ്ങള്‍ നഷ്ടപ്പെട്ടാല്‍ അപകടത്തിനിരയായവര്‍ക്കോ ഈ തുക ലഭിക്കും.

ന്യൂഡൽഹി: ട്രെയിന്‍ അപകടത്തില്‍ മരണമടയുകയോ അവയവ നഷ്ടം സംഭവിക്കുകയോ ചെയ്താല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക ഇന്ത്യൻ റെയിൽവേ വർധിപ്പിച്ചു.  നാലു ലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കിയാണ് നഷ്ടപരിഹാര തുക ഉയർത്തിയിരിക്കുന്നത്. അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്കോ അവയവങ്ങള്‍ നഷ്ടപ്പെട്ടാല്‍ അപകടത്തിനിരയായവര്‍ക്കോ ഈ തുക ലഭിക്കും.

1989ലെ അപകട നഷ്ടപരിഹാരം സംബന്ധിച്ച റെയില്‍വേ നിയമത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. റെയില്‍വേയുടെ നിയമപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയായശേഷമായിരിക്കും നഷ്ടപരിഹാരം ലഭ്യമാക്കുക. 2017 ജനുവരി മുതൽ ഈ ഭേദഗതി പ്രാബല്യത്തിൽ വരും. അപകടത്തില്‍ കാഴ്ചയോ കേള്‍വിയോ പൂര്‍ണമായി നഷ്ടമായാലും മുഖം വിരൂപമായാലും നഷ്ടപരിഹാരം ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x