Currency

വിദേശത്ത് കഴിയുന്നത് ലക്ഷക്കണക്കിന് യുപിക്കാർ; വോട്ടുള്ളത് ഒരാൾക്ക് മാത്രം!

സ്വന്തം ലേഖകൻThursday, January 12, 2017 7:35 am

കഴിഞ്ഞ നാല് വർഷമായി ബെയ്റൂട്ട് സ്വദേശിയായ ഒരാൾക്ക് മാത്രമാണ് യുപിയിൽ ഓവർസീസ് വോട്ട് ഉള്ളത്. 11,846 ഓവർസീസ് വോട്ടർമാരാണ് ഇന്ത്യയിൽ ആകെയുള്ളത്. ഇതിൽതന്നെ 98.64 ശതമാനം പ്രവാസികളും കേരളത്തിൽ വോട്ടുള്ളവരാണ്.

ന്യൂഡൽഹി: പ്രവാസജീവിതം നയിക്കുന്ന ഇന്ത്യക്കാരിൽ ലക്ഷക്കണക്കിന് യുപിക്കാർ ഉൾപ്പെടുന്നുണ്ടെന്നാണ് സർക്കാറിന്റെ ഔദ്യോഗിക കണക്ക്. കുറച്ചു ആഴ്ചകൾക്കുള്ളിൽ തന്നെ സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക് പോകുകയും ചെയ്യും. എന്നാൽ വോട്ട് ചെയ്യാൻ സാധിക്കുക ഒരു പ്രവാസിക്ക് മാത്രമായിരിക്കും. എന്തെന്നാൽ ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഒരു പ്രവാസി മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. 

11,846 ഓവർസീസ് വോട്ടർമാരാണ് ഇന്ത്യയിൽ ആകെയുള്ളത്. ഇതിൽതന്നെ 98.64 ശതമാനം പ്രവാസികളും കേരളത്തിൽ വോട്ടുള്ളവരാണ്. ഓവർസീസ് വോട്ടർമാരിൽ 11,448 പേർ കേരളത്തിൽ രെജിസ്റ്റർ ചെയ്തവർ ആകുമ്പോൾ, 138 പേർ പഞ്ചാബിലും 112 പേർ തമിഴ്നാട്ടിലും 56 പേർ പുതുച്ചേരിയിലും 13 പേർ ഡൽഹിയിലും രെജിസ്റ്റർ ചെയ്തവരാണ്. ദാമൻ ദിയുവിൽ പോലും ഒമ്പത് ഓവർസീസ് വോട്ടർമാരുള്ളപ്പോഴാണ് യുപിയിലെ ഈ അവസ്ഥ.

കഴിഞ്ഞ നാല് വർഷമായി ബെയ്റൂട്ട് സ്വദേശിയായ ഒരാൾക്ക് മാത്രമാണ് യുപിയിൽ ഓവർസീസ് വോട്ട് ഉള്ളത്. അതേസമയം വിദേശത്തേക്ക് പോകുന്ന യുപിക്കാരുടെ എണ്ണം സമീപകാലത്ത് വർധിച്ചിട്ടുമുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1.4 ലക്ഷം യുപിക്കാർക്കാണ് 2010-ൽ ഇമ്മിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതെങ്കിൽ 2014 ഇത് 2.29 ലക്ഷമായി ഉയർന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x