
അല്‍ഹസ: സൗദി അറേബ്യയിലെ അല്‍ഹസയില്‍ ജോലി ചെയ്തു വരുന്ന മലയാളി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞു. ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ ജോലിചെയ്തുവന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ചെമ്പൂര് മുതാക്കല്‍ സ്വദേശിയായ സോമനാണ് മരണമടഞ്ഞത്. 60 വയസായിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയിലാണ് സോമന്‍. അല്‍ഹസയിലെ ഷുഖൈക്കിലുള്ള അബ്ദുള്‍റഹ്മാന്‍ അഖേല്‍ കമ്പനിയില്‍ കാര്‍പെന്ററായി ജോലി നോക്കി വരികയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണ്. ഭാര്യ ബേബി. മക്കള്‍: മധു, ലത
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.