കഴിഞ്ഞ ദിവസങ്ങളില്‍ ഒമാന്റെ ഉള്‍പ്രദേശങ്ങളില്‍ മഴ പെയ്തിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തലസ്ഥാന നഗരമായ മസ്‌കറ്റിലും ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷരുടെ മുന്നറിയിപ്പ്.
മസ്‌കത്ത്: ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. രാവിലെ ആരംഭിച്ച മഴ രാജ്യത്തിന്റെ പലപ്രദേശത്തും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒമാന്റെ ഉള്‍പ്രദേശങ്ങളില്‍ മഴ പെയ്തിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തലസ്ഥാന നഗരമായ മസ്‌കറ്റിലും ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷരുടെ മുന്നറിയിപ്പ്.
മസ്‌കത്ത് പ്രവിശ്യയിലെ റൂവി, മത്ര, വാദി കബീര്‍, ദാര്‍സൈത്ത്, സീബ്, അല്‍ഖൂദ്, മബേല എന്നിവടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. വടക്കന്‍ ബാത്തിന പ്രദേശത്തും വടക്കന്‍ ശര്‍ഖിയയിലും തെക്കന്‍ ദാഖിലിയിലുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മഴ കനത്തതോടെ മസ്‌കത്ത് ഫെസ്റ്റിവല്‍ നഗരസഭ തല്‍ക്കാലം നിര്‍ത്തിവെച്ചു. സ്‌കൂള്‍ കുട്ടികളുടെ യാത്രാ പ്രശ്‌നവും മറ്റും മുന്നില്‍കണ്ട് ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസുകള്‍ക്ക് മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ അവധി നല്‍കി.
ശക്തമായി മഴ തുടരുന്നതിനാല്‍ ജാഗ്രത സ്വീകരിക്കാനും, അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും റോയല്‍ ഒമാന്‍ പോലീസ് സന്ദേശങ്ങള്‍ നല്‍കി തുടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.