Currency

യു.എ.ഇയില്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Tuesday, January 14, 2020 10:46 am

ദുബായ്: യു.എഇയില്‍ നാളെ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മുഴുവന്‍ എമിറേറ്റുകളിലും ഇടിവെട്ടോടെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മൂന്ന് ദിവസം നീണ്ട മഴക്ക് ഇന്നലെ ഇടവേള ലഭിച്ചെങ്കിലും മഴ അടുത്ത ദിവസം തിരിച്ചെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഏഴ് എമിറേറ്റുകളുടെയും കിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു.

എന്നാല്‍, ക്ലൗഡ് സീഡിന്റെ മാത്രം ഫലമല്ല മഴയെന്ന് കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി താനി അഹമ്മദ് സയൂദി പറഞ്ഞു. മേഖലയില്‍ സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോള്‍ ലഭിക്കുന്ന മഴ. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് യു എ ഇയില്‍ രേഖപ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x