Currency

സൗദിയില്‍ ബുധനാഴ്ച വരെ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Tuesday, October 6, 2020 2:16 pm
rain

റിയാദ്: സൗദിയില്‍ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിയോടു കൂടിയ മഴ വര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുറഞ്ഞ ദൃശ്യപരതയും ജലപ്രവാഹവും കരുതിയിരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. അസീര്‍, ജിസാന്‍, അല്‍ ബഹ, മക്ക എന്നീ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകും.

മദീനയില്‍ ചെറിയ തോതിലുള്ള മഴയും കാറ്റും പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍മഞ്ഞും അനുഭവപ്പെടാം. അല്‍ ജൗഫില്‍ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x