Currency

ഒമാനില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍Wednesday, December 18, 2019 12:24 pm

മസ്‌കറ്റ്: രാജ്യത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ഖസാബ്, ബുഖ, മുസന്ദം ഗവര്‍ണറേറ്റിലെ ഡാബ, അല്‍ ബുറൈമി ഗവര്‍ണറേറ്റിലെ മഹ്ദ, അല്‍ ജെസി താഴ്‌വര, നോര്‍ത്ത് അല്‍ ബറ്റിനയിലെ ഷിനാസ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയോ കനത്ത മഴയോ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. കൂടാതെ തീരപ്രദേശങ്ങളിലും, അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപത്തുള്ള വിലായത്തതുകളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബറ്റിന എന്നിവിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ മറ്റു ഗവര്‍ണറേറ്റുകളില്‍ ആകാശം തെളിഞ്ഞതായിരിക്കും. വടക്കു തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ധോഫര്‍ എന്നീ ഗവര്‍ണറേറ്റുകളില്‍ മൂടല്‍മഞ്ഞ് വീഴാനും സാധ്യതയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x