Currency

ലണ്ടനില്‍ കൂടുതല്‍ മലിനീകരണ ഭീഷണി പൊതുഗതാഗത സംവിധാനങ്ങളില്‍

സ്വന്തം ലേഖകന്‍Tuesday, February 14, 2017 4:37 pm

യൂണിവേഴ്‌സിറ്റി ഓഫ് സറെയിലെ ഗവേഷണകരാണ് ഗതാഗത മലിനീകരത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. യാത്രക്കാര്‍ കാറുകള്‍, ബസുകള്‍, അണ്ടര്‍ഗ്രൗണ്ട് സര്‍വീസുകള്‍ എന്നിവ ലണ്ടനിലെ വിവിധ ഏരിയകളില്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും മലിനീകരണ തോത് എങ്ങനെയെന്നുമാണ് ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയത്.

ലണ്ടന്‍: സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ എട്ടിരട്ടി മലിനീകരണ ഭീഷണി ലണ്ടനില്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ട്യൂബ് ട്രെയിന്‍ സര്‍വീസുകള്‍, ബസുകള്‍ തുടങ്ങിയവയില്‍ സഞ്ചരിക്കുന്നവര്‍ക്ക് സ്വകാര്യ കാറുകളില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മലിനീകരണം നേരിടേണ്ടി വരുമെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് സറെയിലെ ഗവേഷണകരാണ് ഗതാഗത മലിനീകരത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. യാത്രക്കാര്‍ കാറുകള്‍, ബസുകള്‍, അണ്ടര്‍ഗ്രൗണ്ട് സര്‍വീസുകള്‍ എന്നിവ ലണ്ടനിലെ വിവിധ ഏരിയകളില്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും മലിനീകരണ തോത് എങ്ങനെയെന്നുമാണ് ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയത്. കാറുകളെ പോലുള്ള മോട്ടോറിസ്റ്റുകള്‍ കൂടുതല്‍ മലിനീകരണം പുറന്തള്ളുന്നുവെന്നും എന്നാല്‍ അതില്‍ സഞ്ചരിക്കുന്നവര്‍ കുറച്ച് മലിനീകരണ ഭീഷണി മാത്രമേ നേരിടുന്നുള്ളുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് കാരണം കാറിനുള്‍വശം മലിനീകരണത്തില്‍ നിന്നും സീല്‍ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാലാണെന്നും പഠനം വ്യക്തമാക്കുന്നു. അണ്ടര്‍ഗ്രൗണ്ട് ലൈനുകളിലെ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ മലിനീകരണ ഭീഷണി നേരിടുന്നത്. മോട്ടോറിസ്റ്റുകള്‍ക്ക് എട്ട് മൈക്രോഗ്രാം പിഎം 10 മാത്രമേ നേരിടേണ്ടി വരുന്നുള്ളൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x