
റിയാദ്: സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ സ്വകാര്യ ടാക്സി സര്‍വീസുകളെ ഒഴിവാക്കി. ആരോഗ്യ, ഭക്ഷ്യ, ജല, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സര്‍വീസ് നടത്തുന്ന കോണ്‍ട്രാക്ടിംഗ് ടാക്സി സര്‍വീസുകള്‍ക്കാണ് ഇളവ് അനുവദിച്ചത്. ആപ്പുകള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും വിലക്ക് ബാധകമല്ല.
ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. രാജ്യത്ത് പൊതുഗതാഗത സംവിധാനം പതിനാല് ദിവസത്തേക്കാണ് റദ്ദാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.