
കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ്. ഗതാഗതക്കുരുക്കിന് വിദേശികളെ മാത്രം പഴി പറയുന്നതില്‍ കാര്യമില്ലെന്നും പകരം അടിസ്ഥാന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും സൊസൈറ്റി അഭിപ്രായപ്പെട്ടു.
പൊതു ഗതാഗത സംവിധാനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാകുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം. ഓരോരുത്തരും ഓരോ വാഹനങ്ങളില്‍ ജോലിക്കു പോകുന്ന സാഹചര്യമാണുള്ളത്. ഇതൊഴിവാക്കി പൊതു വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കണം. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ കേന്ദ്രീകൃത പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുക, വിദേശികള്‍ക്കുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ ആള്‍ത്തിരക്കൊഴിഞ്ഞ കേന്ദ്രങ്ങളില്‍ക്കു മാറ്റുക, മെട്രോ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കെ.എസ്.ഇ മുന്നോട്ടു വെക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.