
ലണ്ടൺ: ഫെബ്രുവരി 27 ന് ബക്കിങ്ഹാം കൊട്ടാരത്തില്‍ ഇന്തോ- ബ്രിട്ടീഷ് സാംസ്കാരിക വര്‍ഷാചരണ പരിപാടി നടക്കും. എലിസബത്ത് രാജ്ഞിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെടുന്ന മന്ത്രിമാരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വംശജയായ ബ്രിട്ടിഷ് മന്ത്രി പ്രീതി പട്ടേല്‍ അറിയിച്ചു.
വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികളുടെ അവതരണവും പരിപാടിയുടെ ഭാഗമായിരിക്കും. ഇന്ത്യ സ്വതന്ത്രയായതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈവര്‍ഷം തുടക്കം കുറിക്കുന്ന പരിപാടി ഇരുരാജ്യങ്ങളും ഒന്നിച്ച് ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വൈ.കെ. സിന്‍ഹ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.