Currency

സൗദിയില്‍ കനത്ത മഴ; ഒരു മരണം

സ്വന്തം ലേഖകന്‍Thursday, February 16, 2017 12:44 pm

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. അസീര്‍ പ്രവിശ്യയില്‍ ഒരാള്‍ മരിച്ചു. ദമാം ജുബൈല്‍, അല്‍ അഹ്‌സ തുടങ്ങി സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. അല്‍ അഹ്‌സ, സഫ്‌വാ എന്നിവിടങ്ങളില്‍ റോഡ് ഒലിച്ച് പോയിട്ടുണ്ട്. മഴ ശക്തമായതോടെ പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.

വെള്ളപ്പൊക്കത്തില്‍ അപകട ഭീഷണിയെ തുടര്‍ന്ന് യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്ന് ദമ്മാമിലേക്കും റിയാദിലേക്കുള്ള വാഹനങ്ങള്‍ കഴിഞ്ഞ ദിവസം അല്‍ അഹ്‌സയില്‍ തടഞ്ഞിരുന്നു. ദൂരക്കാഴ്ച കുറവായതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടാകുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

സിവില്‍ ഡിഫന്‍സ്, പോലിസ്, മുന്‍സിപ്പാലിറ്റി അധികൃതര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാജ്യത്ത് മഴ ശക്തമായതോടെ പല പ്രവിശ്യകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വെളളിയാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x