
Vijay Mallya
ലണ്ടൺ/ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും 9000 കോടി കടമെടുത്ത് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ തയ്യാറാണെന്ന് ബ്രിട്ടൺ അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കൈമാറുക.
ബാങ്കുകളിൽ വായ്പ തിരിച്ചടയ്ക്കാതെ 2016ലാണ് മല്യ രാജ്യത്ത് നിന്നും കടന്നുകളഞ്ഞത്. മല്യയെ മടക്കിക്കൊണ്ടുവരണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. മല്യ ഇപ്പോൾ ബ്രിട്ടണിലാണ് ഉള്ളതെന്നിരിക്കെ ഈ ഉത്തരവ് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തേരാസ മെയുടെ സന്ദർശന വേളയിൽ മല്യയുൾപ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്യയെ കൈമാറാമെന്ന് ബ്രിട്ടൺ അറിയിച്ചത്. ഇന്ത്യയിലുള്ള 16 പ്രതികളെ കൈമാറണമെന്ന് ബ്രിട്ടണും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.