Currency

മാസത്തിൽ നാലിൽ കൂടുതൽ പണമിടപാട് നടത്തുമ്പോൾ 150 രൂപ സർവീസ് ചാർജ് ഈടാക്കുമെന്ന് പ്രൈവറ്റ് ബാങ്കുകൾ

സ്വന്തം ലേഖകൻThursday, March 2, 2017 8:38 am

രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മാസം നാലിൽ അധികം തവണ പണമിടപാട് നടത്തുന്നതിന് 150 രൂപ സർവീസ് ചാർജ് ഈടാക്കും

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മാസം നാലിൽ അധികം തവണ പണമിടപാട് നടത്തുന്നതിന് ഇന്ന് മുതൽ 150 രൂപ സർവീസ് ചാർജ് ഈടാക്കും. അഞ്ചും അതിൽ കൂടുതലും ഇടപാടുകൾക്കാണ് ഇത് ബാധകമാവുക.

അതേസമയം മുതിർന്ന പൗരന്മാരുടെയും കുട്ടികളൂടെയും പേരിലുള്ള അക്കൗണ്ടുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളാണ് നിലവിൽ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നോട്ട് ഇടപാടുകൾ കുറച്ച് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x