വ്യാഴാഴ്ച രാത്രി അബൂദബി മുതല്‍ ഫുജൈറ വരെ മിക്കവാറും എല്ലാ എമിറേറ്റിലും കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പലപ്രദേശത്തും വലിയ വെള്ളക്കെട്ട് രൂപം കൊണ്ടിരുന്നു.
റിയാദ്: യുഎഇയില്‍ കനത്ത മഴ തുടരുന്നു. എല്ലാ എമിറേറ്റിലും സാമാന്യം ശക്തമായ മഴ ലഭിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മിന്നലും ഇടിയോടും കൂടിയാണ് ശക്തമായ മഴ പെയ്യുന്നത്.
വ്യാഴാഴ്ച രാത്രി അബൂദബി മുതല്‍ ഫുജൈറ വരെ മിക്കവാറും എല്ലാ എമിറേറ്റിലും കനത്ത മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പലപ്രദേശത്തും വലിയ വെള്ളക്കെട്ട് രൂപം കൊണ്ടിരുന്നു. അതേസമയം വാരാന്ത്യ അവധി ദിവസമായതിനാല്‍ മഴ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല.
ഇനിയുള്ള മൂന്നുദിവസവും ആകാശം മേഘാവൃതമായിരിക്കുമെന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തിങ്കഴ്ച വരെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.