
ന്യൂഡല്‍ഹി: എസ്ബിഐ അക്കൗണ്ടുകളില്‍ ഇന്ന് മുതല്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കി. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇനി മുതല്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കും. ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയും, മെട്രോ നഗരങ്ങളില്‍ 5000 രൂപയുമാണ് മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ ഇല്ലെങ്കില്‍ 20 മുതല്‍ 100 രൂപ വരെ പിഴ ഇടാക്കും.
അതേസമയം പണം നിക്ഷേപിക്കുന്നതിനും, പിന്‍വലിക്കുന്നതിനും ഉള്ള സര്‍വ്വീസ് ചാര്‍ജും വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒരുമാസം മൂന്ന് പ്രാവശ്യം മാത്രമെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനും കഴിയൂ. മൂന്നില്‍ കൂടുതല്‍ പ്രാവശ്യം നിക്ഷേപിച്ചാല്‍ അതിനും പിഴ ഈടാക്കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.