സ്കൂള്‍ അവധിക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത കുടുംബങ്ങള്‍ക്ക് തീരുമാനം ഏറെ തിരിച്ചടിയായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തലാക്കിയെന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്.
ദമാം: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദമാം കൊച്ചി സര്‍വ്വീസ് നിര്‍ത്തലാക്കി. മതിയായ യാത്രക്കാരില്ലാത്തതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. സ്കൂള്‍ അവധിക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത കുടുംബങ്ങള്‍ക്ക് തീരുമാനം ഏറെ തിരിച്ചടിയായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തലാക്കിയെന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിലാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. മലയാളി കുടുംബങ്ങളുടെ നാട്ടിലേകുള്ള യാത്രയാണ് ഇതോടെ ദുരിതത്തിലായത്.
നാനൂറോളം മലയാളി കുടുംബങ്ങളാണ് ജൂലൈ മാസത്തില്‍ സ്കൂള്‍ അവധിക്ക് നാട്ടില്‍ പോകുന്നതിനായി ഈ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നത്. രണ്ട് മാസം മുമ്പ് സര്‍വീസ് പുനഃക്രമീകരിച്ചിരിക്കുന്നെന്നും, ദമ്മാം കൊച്ചി എന്നത്, ദമ്മാം കോഴിക്കോട് കൊച്ചി എന്നായിരിക്കുമെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഈ സര്‍വീസ് പൂര്‍ണമായും ഒഴിവാക്കിയതായുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.