Currency

പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ കുറഞ്ഞ നിരക്കില്‍ യാത്രയൊരുക്കുന്നു

സ്വന്തം ലേഖകന്‍Friday, September 4, 2020 12:23 pm
airindia-new

കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന വിമാനങ്ങളില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചവര്‍ക്ക് മസ്‌കത്തിലേക്ക് ടിക്കറ്റുകളെടുക്കാം.

സെപ്തംബറില്‍ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നായി 14 സര്‍വീസുകളാണ് മസ്‌കത്തിലേക്ക് ഉള്ളത്. കൊച്ചിയില്‍ നിന്ന് 83 റിയാലും കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും 85 റിയാല്‍ വീതമാണ് മസ്‌കത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. 180 ദിവസത്തിലധികമായി നാട്ടില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് മടങ്ങണമെങ്കില്‍ സ്‌പോണ്‍സറിന്റെ എന്‍.ഒ.സി ഉണ്ടാകണം.

നിലവില്‍ നാട്ടില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്കായി സംഘടനകളും ട്രാവല്‍ ഏജന്‍സികളുമടക്കം ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x