അബുദാബി: ദുബായില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ കുറവ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്കു നികുതി ഉള്‍പ്പെടെ 310 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ അടക്കം 8 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും.
ഈ മാസം തുടക്കത്തില്‍ 700 ദിര്‍ഹമുണ്ടായിരുന്ന വണ്‍വേ നിരക്കാണ് പകുതിയായി കുറഞ്ഞത്. ബിസിനസ് ക്ലാസ്സിനു 1230 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. 40 കിലോ ബാഗേജും 12 കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം. ഇക്കണോമി, ബിസിനസ് ക്ലാസ്സ് യാത്രകളില്‍ ലാപ്‌ടോപും കയ്യില്‍ കരുതാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31 വരെ ഏതാണ്ട് ഇതേ നിരക്കു തുടരും. ഇന്ത്യ യുഎഇ എയര്‍ ബബ്ള്‍ കരാറനുസരിച്ച് തിങ്കളാഴ്ചകളില്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുമാണ് നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുള്ളത്.
ബുധനാഴ്ചകളില്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും വെള്ളിയാഴ്ചകളില്‍ കോഴിക്കോടു നിന്ന് ദുബായിലേക്കും സര്‍വീസുണ്ട്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ചയും കണ്ണൂരിലേക്കു ഞായറാഴ്ചകളിലുമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് എയര്‍ഇന്ത്യയില്‍ മടക്ക യാത്രയില്ല. തിരുവനന്തപുരത്തേക്ക് ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് നടത്തുന്നത്.
ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയും റാസല്‍ഖൈമയില്‍നിന്ന് സ്‌പൈസ് ജെറ്റും 300350 ദിര്‍ഹത്തിന് കേരള സെക്ടറിലേക്കു വിമാനടിക്കറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.