ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മഡാഡിൽ രജിസ്റ്റ്രേഷൻ നടത്തുന്നതിനുള്ള സംവിധാനം 2016 ജൂലൈയിൽ ഡൽഹിയിലെ ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിരുന്നു.
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിദേശത്ത് പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ ദൗത്യസംഘങ്ങൾക്ക് അവിടെയുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെടുന്നതിനും സംവദിക്കുന്നതിനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രീകൃത വിവരശേഖരണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മഡാഡിൽ രജിസ്റ്റ്രേഷൻ നടത്തുന്നതിനുള്ള സംവിധാനം 2016 ജൂലൈയിൽ ഡൽഹിയിലെ ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിരുന്നു. വിദേശത്തുള്ള കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസം നടത്തുന്നവരും പ്രവേശനത്തിനു ശ്രമിക്കുന്നവരുമായ ഇന്ത്യൻ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവര ശേഖരണത്തിനായാണ് ഇത് ലക്ഷ്യമിടുന്നത്.
മഡാഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സ്വന്തം വിവരങ്ങൾ സ്വയം രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ എംബസ്സികൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മഡാഡിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പുതിയ നയങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങൾ അതാതു സമയം ലഭ്യമാക്കുമെന്നും എംബസ്സികൾ അറിയിച്ചു.
രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് വിലാസം: www.madad.gov.in
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.