
ന്യൂഡല്‍ഹി: എസ്ബിഐ-എസ്ബിടി ലയനത്തോടെ ബാങ്ക് ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് എസ്ബിഐ വ്യക്തമാക്കി. മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍ ഏതൊക്കെയെന്ന് ട്വീറ്റിലൂടെയാണ് എസ്ബിഐ വ്യക്തമാക്കിയത്. താഴെ പറയുന്നവയാണ് മിനിമം ബാലന്‍സ് വേണ്ടാത്ത അക്കൗണ്ടുകള്‍:
1. കോര്‍പ്പറേറ്റ് സാലറി പാക്കേജ് അക്കൗണ്ടുകള്‍
2. ചെറു നിക്ഷേപങ്ങള്‍ക്കുള്ള അക്കൗണ്ടുകള്‍
3. ബേസിക്ക് സേവിങ്ങ്സ് അക്കൗണ്ടുകള്‍
4. പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്ന അക്കൗണ്ടുകള്‍ – എന്നിവയില്‍ മിനിം ബാലന്‍സ് നിലനിറുത്തേണ്ട ആവശ്യമില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
എസ്ബിഐ-എസ്ബിടി ലയനത്തോടെ മെട്രോ നഗരങ്ങളില്‍ 5000 വും, അര്‍ധ മെട്രോ നഗരങ്ങളില്‍ 3000 വും ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ് വേണ്ടതെന്ന് ബാങ്ക് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.