Currency

എയര്‍ ഇന്ത്യ വീണ്ടും സര്‍വിസ് വര്‍ധിപ്പിക്കുന്നു

സ്വന്തം ലേഖകന്‍Thursday, April 27, 2017 10:25 am

മേയ് മുതല്‍ ടെല്‍ അവീവിലേക്കും ജൂലൈ മുതല്‍ വാഷിങ്ടണിലേക്കും സെപ്തംബര്‍ മുതല്‍ സ്‌കാന്‍ഡിനേവിയയിലേക്കും പുതിയ സര്‍വിസ് ആരംഭിക്കും. നോണ്‍ സ്റ്റോപ് സര്‍വിസാണ് സ്‌കാന്‍ഡിേനവിയയിലേക്ക് തുടങ്ങുന്നത്.

കൊച്ചി: എയര്‍ ഇന്ത്യ രാജ്യാന്തര, ആഭ്യന്തര സര്‍വിസുകളുടെ എണ്ണം വീണ്ടും വര്‍ധിപ്പിക്കുന്നു. നടപ്പ് സാമ്പത്തികവര്‍ഷവും ലാഭം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എയര്‍ ഇന്ത്യയുടെ നടപടി. 2015-16 വര്‍ഷം എയര്‍ ഇന്ത്യ ലാഭം നേടിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പ്രവര്‍ത്തനം ലാഭത്തിലായിരുന്നു. പുതിയ ആഭ്യന്തര, രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്നതിനായി 29 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മേയ് മുതല്‍ ടെല്‍ അവീവിലേക്കും ജൂലൈ മുതല്‍ വാഷിങ്ടണിലേക്കും സെപ്തംബര്‍ മുതല്‍ സ്‌കാന്‍ഡിനേവിയയിലേക്കും പുതിയ സര്‍വിസ് ആരംഭിക്കും. നോണ്‍ സ്റ്റോപ് സര്‍വിസാണ് സ്‌കാന്‍ഡിേനവിയയിലേക്ക് തുടങ്ങുന്നത്. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലൈന്‍സ് എയറും സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. ഹ്രസ്വദൂര സര്‍വിസുകള്‍ നടത്താന്‍ 20 എ.ടി.ആര്‍ വിമാനങ്ങളും പാട്ടത്തിനെടുക്കും.

എ.ടി.ആര്‍ വിമാനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് ഡല്‍ഹിയില്‍ സിമുലേറ്റര്‍ യൂനിറ്റ് സ്ഥാപിക്കാനും എയര്‍ ഇന്ത്യ തീരുമാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x