സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐ.എക്സ് 396 വിമാനം രാവിലെ 7.45 ഓടെയാണ് മസ്കത്തിലിറക്കിയത്. കുവൈത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് ഒമാന്‍ ആകാശത്ത് വെച്ച് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് ഏറ്റവും അടുത്ത വിമാനത്താവളം എന്ന നിലയില്‍ മസ്കത്തിലിറക്കുകയായിരുന്നു.
മസ്കത്ത്: കുവൈത്തില്‍നിന്ന് കോഴിക്കോടിനുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് മസ്കത്തിലിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐ.എക്സ് 396 വിമാനം രാവിലെ 7.45 ഓടെയാണ് മസ്കത്തിലിറക്കിയത്. കുവൈത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് ഒമാന്‍ ആകാശത്ത് വെച്ച് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് ഏറ്റവും അടുത്ത വിമാനത്താവളം എന്ന നിലയില്‍ മസ്കത്തിലിറക്കുകയായിരുന്നു.
അതേസമയം വിമാനത്തില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. വിമാനത്താവള ടെര്‍മിനലിലേക്ക് യാത്രക്കാരെ മാറ്റിയ ശേഷമാണ് സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ആരംഭിച്ചത്. 10.30 ഓടെ തകരാര്‍ പരിഹരിച്ച ശേഷം മസ്കത്തില് നിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് എത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.