Currency

വിമാനയാത്ര: ബോര്‍ഡിങ്, സുരക്ഷാ നടപടികള്‍ ലളിതമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻMonday, May 1, 2017 7:37 am

'ഡിജി യാത്ര' എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം മൊബൈൽ ഫോണും ആധാർ കാർഡും കൈവശമുണ്ടെങ്കിൽ നടപടികൾ ലളിതമാകും.

ന്യൂഡൽഹി: വിമാനയാത്രികർക്കുള്ള തിരിച്ചറിയല്‍ രേഖാ പരിശോധനയും സുരക്ഷാ പരിശോധനയും ലളിതമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ‘ഡിജി യാത്ര’ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം മൊബൈൽ ഫോണും ആധാർ കാർഡും കൈവശമുണ്ടെങ്കിൽ നടപടികൾ ലളിതമാകും. ആധാറിലൂടെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം വരുന്നതോടെ മറ്റു തിരിച്ചറിയൽ രേഖകളൊന്നും ആവശ്യമായി വരില്ല.

അടുത്ത ഏതാനും മാസത്തിനുള്ളില്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള തിരിച്ചറിയില്‍ രേഖ പരിശോധന ഡിജിറ്റലാക്കുമെന്നു സർക്കാർ അനുബന്ധവൃത്തങ്ങൾ അറിയിച്ചു. തുടര്‍ന്ന് ബോര്‍ഡിങ് പാസും സുരക്ഷാ പരിശോധനയും ഡിജിറ്റലാക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ പദ്ധതി.

ഇതുവഴി ആള്‍മാറാട്ടം ഉള്‍പ്പെടെ എളുപ്പത്തില്‍ തടയാനുമാകുമെന്നു പ്രതീക്ഷിക്കുന്നു. ഒരു പരിധിവരെ സുരക്ഷാ പരിശോധനയും എളുപ്പമാകും. ടിക്കറ്റിന് പണമടയ്ക്കുന്നതടക്കം വിമാനയാത്ര മൊത്തത്തില്‍ ഒരു ഡിജിറ്റല്‍ അനുഭവമാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x