Currency

ടേക് ഓഫിനിടെ വിമാനത്തിന്റെ യന്ത്രഭാഗങ്ങള്‍ പൊട്ടിത്തെറിച്ചു; തകരാര്‍ പരിഹരിക്കല്‍ തുടങ്ങി

സ്വന്തം ലേഖകന്‍Friday, May 5, 2017 11:05 am

എയര്‍ ഇന്ത്യ വിമാനത്തിന്റെ യന്ത്രഭാഗങ്ങളാണ് ടേക് ഓഫിനിടെ പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മുംബൈയില്‍ നിന്ന് യന്ത്രഭാഗങ്ങള്‍ കരിപ്പൂരിലെത്തിച്ച ശേഷമാണ് വിമാനം നന്നാക്കാന്‍ തുടങ്ങിയത്.

 

തിരുവനന്തപുരം: ടേക് ഓഫിനിടെ വിമാനത്തിന്റെ യന്ത്രഭാഗങ്ങള്‍ പൊട്ടിത്തെറിച്ചു. എയര്‍ ഇന്ത്യ വിമാനത്തിന്റെ യന്ത്രഭാഗങ്ങളാണ് ടേക് ഓഫിനിടെ പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മുംബൈയില്‍ നിന്ന് യന്ത്രഭാഗങ്ങള്‍ കരിപ്പൂരിലെത്തിച്ച ശേഷമാണ് വിമാനം നന്നാക്കാന്‍ തുടങ്ങിയത്.

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വിസില്ലാത്തതിനാല്‍ റോഡ് മാര്‍ഗമാണ് യന്ത്ര ഭാഗങ്ങള്‍ എത്തിച്ചത്. ഏപ്രില്‍ 25നായിരുന്നു ദുബായിലേക്ക് പുറപ്പെടുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് ഇത്രയും ദിവസം വിമാനം കരിപ്പൂരിലെ ഏപ്രണില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x