പ്രധാന സ്റ്റോപ്പുകളും റൂട്ട് മാപ്പുകളും യാത്രക്കാര്‍ക്ക് തിരിച്ചറിയാനായി പ്രത്യേകം കളര്‍ നല്‍കുകയാണ് ചെയ്യുന്നത്. പ്രധാന സ്ഥലങ്ങളും ബസ് കടന്നു പോകുന്ന റൂട്ടും ബസിന്റെ വശത്തു സ്ലൈഡ് ചെയ്യും. കളറില്‍ വരുത്തിയ മാറ്റം മൂലം യാത്രക്കാര്‍ക്ക് റൂട്ടുകള്‍ എളുപ്പം തിരിച്ചറിയാനാകും.
ലണ്ടന്‍: നഗരത്തിലൂടെയുള്ള ചുവന്ന ഡബിള്‍ ഡെക്കര്‍ ബസുകള്‍ മുഖം മിനുക്കി കൂടുതല്‍ ജനകീയമാക്കുന്നു. പ്രധാന സ്റ്റോപ്പുകളും റൂട്ട് മാപ്പുകളും യാത്രക്കാര്‍ക്ക് തിരിച്ചറിയാനായി പ്രത്യേകം കളര്‍ നല്‍കുകയാണ് ചെയ്യുന്നത്. പ്രധാന സ്ഥലങ്ങളും ബസ് കടന്നു പോകുന്ന റൂട്ടും ബസിന്റെ വശത്തു സ്ലൈഡ് ചെയ്യും. കളറില്‍ വരുത്തിയ മാറ്റം മൂലം യാത്രക്കാര്‍ക്ക് റൂട്ടുകള്‍ എളുപ്പം തിരിച്ചറിയാനാകും. ഇതുവഴി ട്യൂബ് ട്രെയിന്‍ യാത്ര പോലെ ബസ് സര്‍വീസ് കൂടുതല്‍ ലളിതവും ജനകീയവും ആകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ബര്‍ക്കിങ് സൈഡിലും സമീപ പ്രദേശങ്ങളിലും സര്‍വീസ് നടത്തുന്ന ബസുകള്‍ അടുത്ത ആഴ്ചകളില്‍ ഇത്തരത്തില്‍ പുതിയ നിറങ്ങളില്‍ എത്തും. അറുപതോളം ബസുകളാണ് നിറം മാറ്റി എത്തുന്നത്. ട്രയല്‍ നടത്തുന്നതിനായി വെസ്റ്റ് ലണ്ടനിലെ ഹെയ്സാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇത് വിജയകരമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിച്ച് മറ്റു ഡിസൈനുകള്‍ പരീക്ഷിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.