
അബുദാബി: മുസഫയില്നിന്ന് അബുദാബി എയര്‍പോര്‍ട്ട് വഴി ദുബായിലേക്കും തിരിച്ചും പുതിയ ബസ് സര്‍വീസ് (ഇ102) ആരംഭിച്ചു. മുസഫ ഷാബിയ-12ല്‍ നിന്ന് ദുബായിലെ ഇബ്ന് ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കാണ് ബസ് സര്‍വീസ്. 1 മണിക്കൂര്‍ 40 മിനിറ്റാണ് യാത്രാ ദൈര്‍ഘ്യം. അബുദാബി എയര്‍പോര്‍ട്ടില്‍ 5 മിനിറ്റ് നിര്‍ത്തും. 25 ദിര്‍ഹമാണ് നിരക്ക്.
നേരത്തേ നഗരത്തിലെ ബസ് സ്റ്റേഷനില്‍നിന്നു മാത്രമേ ദുബായിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരുന്നുള്ളു. ഇതുമൂലം പലരും അനധികൃത ടാക്സികളെയാണ് യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്. പുതിയ സര്‍വീസ് ആരംഭിച്ചതോടെ ദുബായിലേക്കുള്ള സഞ്ചാരം എളുപ്പമാകും. നിലവില്‍ ഒരു മണിക്കൂര്‍ ഇടവിട്ടുള്ള സേവനം തിരക്കു കൂടുന്നതോടെ അര മണിക്കൂര്‍ ഇടവിട്ടാക്കുമെന്നും സൂചനയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.