Currency

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ

സ്വന്തം ലേഖകന്‍Wednesday, May 17, 2017 12:05 pm

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന ഡ്രൈഡേയിലൂടെ പനി പടരുന്നത് തടയാന്‍ കൊതുകു നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്. പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക തുടങ്ങിയ നടപടികളാണ് ഡ്രൈഡേയുടെ ഭാഗമായി സ്വീകരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന ഡ്രൈഡേയിലൂടെ പനി പടരുന്നത് തടയാന്‍ കൊതുകു നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്.

പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകള്‍ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക തുടങ്ങിയ നടപടികളാണ് ഡ്രൈഡേയുടെ ഭാഗമായി സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് ഈ വര്‍ഷം മെയ് 25ന് കാലവര്‍ഷം എത്തുമെന്നാണ് അറിയിപ്പ്. ഇത് കൂടി മുന്നില്‍ കണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഓവുചാലുകളും മറ്റും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്കും വകുപ്പ് തലത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x