Currency

വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് അടുത്ത മാസം മുതൽ ഡിപ്പാര്‍ച്ചര്‍ കാര്‍ഡ് വേണ്ട

സ്വന്തം ലേഖകൻTuesday, June 20, 2017 8:00 am

വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനു വേണ്ടിയാണ് ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ചു നൽകുന്ന പ്രവർത്തി നിർത്തലാക്കുന്നത്

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ജുലൈ ഒന്നുമുതൽ ഡിപ്പാർച്ചർ കാർഡ് വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ യാത്രക്കാര്‍ക്കു വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനു വേണ്ടിയാണ് ഡിപ്പാർച്ചർ കാർഡ് പൂരിപ്പിച്ചു നൽകുന്ന പ്രവർത്തി നിർത്തലാക്കുന്നത്. 

A Community Living Project for Seniors: Cheri Retirement Homes – The Paradise, Kochi

നിലവിൽ ഡിപ്പാർച്ചർ കാർഡിൽ നൽകുന്ന വിവരങ്ങളെല്ലാം തന്നെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലഭ്യമാണ്, അതിനാൽ ഇതേകാര്യങ്ങൾ യാത്രക്കാർ വീണ്ടും പൂരിപ്പിച്ചു നൽകേണ്ടതില്ലെന്ന് വിലയിരുത്തിയാണ് പുതിയ തീരുമാനമെന്നു അധികൃതർ അറിയിച്ചു. അതേസമയം റെയില്‍, തുറമുഖം, ലാന്‍ഡ് ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റുകളില്‍ വഴി യാത്ര ചെയ്യുന്നവർ ഡിപ്പാര്‍ച്ചര്‍ കാര്‍ഡ് പൂരിപ്പിച്ചു നൽകണം. 

വിദേശത്തേക്ക് പോകുന്ന വ്യക്തിയുടെ പേര്, ജനനത്തീയതി, വിമാനത്തിന്റെ വിവരങ്ങള്‍, വിലാസം, യാത്രയുടെ ഉദ്ദേശ്യം എന്നിവയാണ് ഡിപ്പാർച്ചർ കാർഡിൽ പൂരിപ്പിച്ചു നൽകിവരുന്നത്. പൂരിപ്പിച്ചു നൽകുന്ന ഡിപ്പാര്‍ച്ചര്‍ കാര്‍ഡ് ഇമിഗ്രേഷന്‍ അധികൃതര്‍ സ്റ്റാമ്പ് ചെയ്തു സൂക്ഷിക്കുകയാണ് പതിവ്. 2014ൽ അറൈവല്‍ കാര്‍ഡ് നിർത്തലാക്കിയിരുന്നു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x