Currency

വിദേശികൾക്ക് ഇന്ത്യൻ വിസ ലഭിക്കാൻ ഇനി ചിലവേറും

സ്വന്തം ലേഖകൻMonday, June 26, 2017 9:46 am

ന്യൂഡൽഹി: വിദേശികൾക്കുള്ള വിസാ ഫീസ് ഇന്ത്യ വർധിപ്പിച്ചു. പുതിയ തീരുമാനപ്രകാരം വിവിധ ഇന്ത്യൻ വിസകൾക്കുള്ള ഫീസ് അമ്പത് ശതമാനം വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, യുഎസ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നും ഹൃസ്വകാലവിസയിൽ രാജ്യത്തെത്തി തൊഴിലെടുക്കുന്നവർക്കുള്ള വിസ ഫീസ് ആണ് ഏറ്റവും ഒടുവിലായി വർധിപ്പിച്ചിരിക്കുന്നത്. 

നേരത്തെ യുകെ, യുഎസ്എ, കാനഡ, ഇശ്രയേൽ, ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുള്ള വിസ ഫീസ് ഇന്ത്യ വർധിപ്പിച്ചിരിക്കുന്നു. പുതിയ ഉത്തരവ് പ്രകാരം $153 ആകും ഒരു വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസ ഫീസ്. നേരത്തെ ഇത് $100 ആയിരുന്നു. അഞ്ച് വർഷം വരെ കാലാവധിയുള്ള ടൂറിസ്റ്റ് വിസ ഫീസ് $120ൽ നിന്നും $306 ആയും ഉയർത്തിയിട്ടുണ്ട്. 

അതേസമയം യുകെ പൗരന്മാർക്ക്  ഒരു വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്ക് $162 നുപകരം ഇനി $248 നൽകേണ്ടി വരും. അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസയ്ക്കാകട്ടെ $741ഉം നൽകണം. തൊഴിൽ വിസയ്ക്ക് കാനഡ, അയർലാൻഡ്, ഫ്രാൻസ്e, ഓസ്ട്രേലിയ, ന്യൂസിലാൻഡ് , തായിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് $300 നു പകരം $459 ഡോളർ ആണ് നൽകേണ്ടി വരിക. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x