Currency

എന്‍ജിനില്‍ പക്ഷിയിടിച്ചു; എയര്‍ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്വന്തം ലേഖകന്‍Sunday, July 16, 2017 4:27 pm

വിമാനത്തിന്റെ ടര്‍ബൈന്‍ ബ്ലേഡുകള്‍ കേടായെന്നും എന്‍ജിനകത്തുനിന്ന് പുക ഉയരുന്നുണ്ടായിരുന്നുവെന്നും റാഞ്ചി ബിര്‍സ മുണ്ട വിമാനത്താവള അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി.

റാഞ്ചി: എന്‍ജിനില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ഏഷ്യ വിമാനം അടിയന്തരമായി നിലത്തിറക്കി. 174 യാത്രക്കാരുമായി വിമാനം റാഞ്ചിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴായിരുന്നു സംഭവം. വിമാനത്തിന്റെ ടര്‍ബൈന്‍ ബ്ലേഡുകള്‍ കേടായെന്നും എന്‍ജിനകത്തുനിന്ന് പുക ഉയരുന്നുണ്ടായിരുന്നുവെന്നും റാഞ്ചി ബിര്‍സ മുണ്ട വിമാനത്താവള അധികൃതര്‍ പറഞ്ഞു. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി.

ഈ മാസം തന്നെ എയര്‍ഏഷ്യ വിമാനത്തിന് ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ 12ന് ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ എയര്‍ഏഷ്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ഒരാള്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. റാഞ്ചി സ്വദേശിയായിരുന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x